വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിയേറ്റ നാഷനൽ ഗാർഡ് അംഗം സാറാ ബെക്ക്സ്ട്രോം (20) ചികിത്സയിലിരിക്കെ മരിച്ചു. വെടിയേറ്റ മറ്റൊരു നാഷനൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് (24) ചികിത്സയിലാണെന്നും യുസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം സൈനികർക്കു നേരെ വെടിവച്ച റഹ്മാനുല്ല ലഖൻവാൾ (29) അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തിയാണെന്ന് യുഎസ് ഇൻറലിജൻസ് ഏജൻസിയായ സിഐഎ സ്ഥിരീകരിച്ചു. റഹ്മാനുല്ലയുടെ യുഎസ് സൈനിക ബന്ധം സിഐഎ […]









