ഹോങ്കോങ്: വടക്കൻ തായ്‌പേയിൽ 31 നില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപ്പിടിത്തത്തിൽ മരണസംഖ്യ 44 ആയി ഉയർന്നു. 279 പേരെ കാണാതായും ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ അറിയിച്ചു. മരിച്ചവരിൽ ഒരു അഗ്‌നിശമന സേനാംഗവും ഉൾപ്പെടുന്നു. ആദ്യം 28 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതിൽ ഒൻപത് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരുന്നവർ പിന്നീട് മരണപ്പെട്ടു. അതേസമയം ചികിത്സയിൽ കഴിയുന്ന 45 പേരുടെ നില ഗുരുതരമാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. പ്രാദേശിക […]









