വാഷിങ്ടൻ: വരുന്ന വർഷം യുഎസ് അധ്യക്ഷതയിൽ ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്കു ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ദക്ഷിണാഫ്രിക്കയ്ക്ക് ജി20 അംഗത്വത്തിനു അർഹതയില്ല. ദക്ഷിണാഫ്രിക്കയിൽ യൂറോപ്യൻ വംശജർക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും സർക്കാർ ഇത് അവഗണിക്കുകയാണെന്നുമാണ് ട്രംപിന്റെ ആരോപണം. ഇതിനിടെ 2026 ലെ ജി20 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയുടെ പങ്കാളിത്തത്തെ കുറിച്ച് ട്രംപ് നടത്തിയ പരാമർശത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുടെ ഓഫിസ് ഖേദം പ്രകടിപ്പിച്ചു. ‘ദക്ഷിണാഫ്രിക്കയ്‌ക്ക് പിന്തുണ അറിയിച്ച് നിരവധി രാജ്യങ്ങൾ സന്ദേശം അയച്ചിട്ടുണ്ട്. […]









