കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെയും എ പത്മകുമാറിനേയും താരതമ്യം ചെയ്യേണ്ട, അത് രണ്ടും രണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ കണ്ടാൽ വെപ്രാളപ്പെടുന്നവരല്ലെന്നും ജയിലിൽ കിടന്നിട്ടാണ് തങ്ങളൊക്കെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായതെന്നും സംസ്ഥാന സെക്രട്ടറി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജയിലിൽ പോയത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഈ മറുപടി. എ. പത്മകുമാറിനെതിരെ പാർട്ടി നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള […]









