തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സത്യസന്ധമായ അന്വേഷണമെങ്കിൽ സ്വാഗതം ചെയ്യുമെന്ന് അദേഹം പറഞ്ഞു. ആർക്ക് വേണ്ടിയാണ് മസാല ബോണ്ട് ഇറക്കിയത്. എസ് എൻ സി ലാവലിൻ കമ്പനിയുമായി ഇതിന് ബന്ധമുണ്ട്. സംസ്ഥാന സർക്കാർ ലാവലിൻ കമ്പനിക്ക് നൽകിയ പ്രത്യുപകാരമാണ് മസാല ബോണ്ടെന്ന് രമേശ് ചെന്നിത്തല. ഇ ഡി നോട്ടീസ് വലിയ കാര്യമായി കാണുന്നില്ല. മുൻപും നോട്ടീസുകൾ വന്നതാണ്. പക്ഷേ അതെല്ലാം ആവിയായി പോയി. […]









