കപ്പൽയാത്ര പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോകേണ്ട ആറ് സ്ഥലങ്ങൾ ഇവയാണ്. കപ്പൽയാത്ര എന്നുകേൾക്കുമ്പോൾ ക്രൂയിസ് കപ്പലുകെളപോലെ വലുതല്ല. യോട്ടിനോളം വലുപ്പം വരുന്ന ചെറുകപ്പലുകളാണ്. എല്ലാ സൗകര്യങ്ങളോടെയും കടലിൽ യാത്രചെയ്യാവുന്നവയാണ്. നിങ്ങെളാരു തുടക്കക്കാരനാണെങ്കിൽപോലും നിങ്ങൾക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന തീരങ്ങളാണിവ. നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളായാലും, ലോകമെമ്പാടുമുള്ള ഈ അതിശയ ലക്ഷ്യസ്ഥാനങ്ങൾ, ശാന്തമായ ജലാശയങ്ങൾ, മികച്ച കാറ്റിന്റെ അവസ്ഥകൾ എന്നിവയെല്ലാം േചർന്ന് മറക്കാനാവാത്ത കപ്പൽയാത്ര അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. അങ്ങനെയുള്ള ചെറുകപ്പൽയാത്രകൾക്കായി പോയിരിക്കേണ്ട ആറ് തീരങ്ങെള കുറിച്ച് അറിഞ്ഞാലോ?

ആസ്‌ട്രേലിയയിലെ വൈറ്റ്സൺഡേ ദ്വീപുകൾ ആസ്ട്രേലിയയിയെ ക്വീൻസ്‍ലാൻഡിന്റെ മധ്യതീരത്ത് വ്യത്യസ്ത വലുപ്പത്തിലുള്ള ദ്വീപുകളുടെ ശേഖരമാണ് വൈറ്റ്സൺഡേ ദ്വീപുകൾ. ബ്രിസ്ബനിൽനിന്ന് 900കി.മീ അകലെ സ്ഥിതിചെയ്യുന്ന ദ്വീപിനെ ചുറ്റി സ്ഫടികതുല്യമായ നിറത്തോടു കൂടിയ സമുദ്രവും, കടൽ ജീവികളാൽ സമ്പന്നമായ ഇവിടെ ഒരേ വേഗത്തിൽ വീശുന്ന കാറ്റുമാണുള്ളത്. ഇത്തരം പ്രത്യേകതകളുള്ളതിനാൽ വൈറ്റ്സൺഡേ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചെറുകപ്പൽയാത്രക്ക് അനുയോജ്യമായ തീരമാണ്.

ക്രൊയേഷ്യ-ഡാൽമേഷ്യൻ തീരം: 1,000-ത്തിലധികം ദ്വീപുകളും, ശാന്തമായ കടലുകളും, ലോകോത്തര മറീനകളുമുള്ള ക്രൊയേഷ്യ, യൂറോപ്പിലെ ഏറ്റവും മികച്ചതും മനോഹരവുമായ സെയിലിങ് കേന്ദ്രങ്ങളിൽ ഒന്നാണ്. ആൽപ്സ് പർവതനിരകളുടെ താെഴ എഡ്രിയാറ്റിക് കടലിന്റെ കിഴക്കൻതീരത്തായി വ്യാപിച്ചു കിടക്കുന്നതീരമാണ് ഡൽമേഷ്യൻ തീരങ്ങൾ.ശാന്തമായ കടലിലൂടെയുള്ള കപ്പൽയാത്ര ആസ്വദിക്കാൻ ലോകത്തിെൻറ പലഭാഗത്തുനിന്നും വിനോദസഞ്ചരികെളത്തുന്നു.

ഗ്രീസ്- സൈക്ലേഡ്സ്: തെളിഞ്ഞ നീല ജലാശയങ്ങൾക്കും സ്ഥിരമായ ഈജിയൻ കാറ്റിനും പേരുകേട്ട ഗ്രീസ്, കപ്പലോട്ടത്തിൽ തുടക്കക്കാർക്കും പ്രഫഷനലുകൾക്കും ഒരുപോലെ പറുദീസയാണ്.ഇൗജിയൻ കടൽതീരങ്ങളിലെ നിരവധി ദ്വീപുകളടങ്ങിയ തെക്കുകിഴക്കൻ ഭൂപ്രദേശമാണ് സൈക്ലേഡ്സ് തീരങ്ങൾ. ചെറുകപ്പൽയാത്രകൾക്ക് എത്തുന്ന തുടക്കക്കാർക്കും സഞ്ചാരികൾക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള ചെറിയകാറ്റും തെളിഞ്ഞ ജലാശയാവുമാണ് ഇവിടുത്തെ പ്രത്യേകത.
ബേ ഓഫ് ഐലൻഡ്സ്
4, ബേ ഓഫ് ഐലൻഡ്സ്
ന്യൂസിലാൻഡ്-ബേ ഓഫ് ഐലൻഡ്സ്: ചൂടുവെള്ളം, സംരക്ഷിതമായ കടൽത്തീരങ്ങൾ, പഠിക്കാനും പര്യവേക്ഷണം ചെയ്യാനും മികച്ച കാലാസ്ഥ എന്നിവയുള്ള നാവികരുടെ സ്വപ്നഭൂമി. ചെറുകപ്പൽയാത്രക്ക് പേരുകേട്ടതാണ് ന്യൂസിലാൻഡിന്റെ കിഴക്കൻ തീരങ്ങൾ. വടക്കൻ ദ്വീപുസമൂഹങ്ങളാകട്ടെ മൽസ്യബന്ധനത്തിനായാണ് കൂടുതലും സഞ്ചാരികളെത്തുന്നത്. സമുദ്രപഠന കുതുകികൾക്ക് പര്യവേക്ഷണത്തിനായി ധാരാളം സാധ്യതകളുള്ള തീരമാണ്.

ഫുക്കറ്റ് ഫാങ്എൻഗാബെ
5, തായ്‌ലൻഡിലെ ഫുക്കറ്റ് ഫാങ്എൻഗാബെ തീരങ്ങൾ ഇളം കാറ്റും മരതക നിറത്തിലുള്ള വെള്ളവും ചുണ്ണാമ്പുകല്ല് പാറക്കെട്ടുകളും തുടക്കക്കാർക്ക് അനുയോജ്യമായ നിരവധി സെയിലിങ് സ്കൂളുകളും ഇവിടെയുണ്ട്. ഫുക്കറ്റ് ദ്വീപിനും തായ്‍ലാൻഡ് ഭൂപ്രദേശങ്ങൾക്കുമിടയിലെ ആൻഡമാൻ കടലിൽ 400കി.മീയിൽ പരന്നുകിടക്കുന്ന ഉൾക്കടലാണ് ഫാങ്എൻഗാബെ.ഗുഹകളൂം ചുണ്ണാമ്പുകൽ പാറകളും ഈ വിനോദസഞ്ചാരകേന്ദ്രത്തെ വേറിട്ടതാക്കുകയാണ്.

തുർക്കിഷ് റിവിയേര
തുർക്കിഷ് റിവിയേര (ബോഡ്രം, മർമാരിസ്) തുർക്കിയ: ശാന്തമായ കടലുകൾ, ചരിത്രപ്രധാനമായ തുറമുഖങ്ങൾ, അതിശയിപ്പിക്കുന്ന തീരപ്രദേശങ്ങൾ എന്നിവ വിശ്രമത്തിനും സാഹസികതയ്ക്കും അനുയോജ്യമായ ഇടമാണ്. മരതകനിറമുള്ള തീരമെന്നാണ് തുർക്കിഷ് റിവിയേര അറിപ്പെടുന്നത്. നിരവധി ചെറുകപ്പൽ സ്കൂളുകളും ഇവിടെയുണ്ട്. ചരിത്രാന്വേഷികളായ സഞ്ചാരികളുടെ പറുദീസയാണിവിടം.









