തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപം മാത്രം ഉയർന്ന സാഹചര്യത്തിൽ തന്നെ, കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും എടുക്കാത്ത ഒരു സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് ഷാഫി പറമ്പലിന്റെ പ്രതികരണം. പാർട്ടി എടുത്ത നടപടി തനിക്കും ബാധകമാണ്, പൂർണ്ണമായും പാർട്ടി നടപടിക്കൊപ്പമാണ് തന്റെ നിലപാട് എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പാർട്ടി നടപടിയിൽ നിന്നും തീരുമാനത്തിൽ നിന്നും ഒറ്റപ്പെട്ട ഒരു നിലപാട് […]









