കാസർകോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കാസർകോട് ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ ഇന്നു ഉച്ചമുതൽ ഉണ്ടായിരുന്നെങ്കിലും കീഴടങ്ങില്ലെന്ന് സ്ഥിരീകരണമായി. കോടതിസമയം കഴിഞ്ഞിട്ടും കോടതിയിൽ തുടർന്ന മജിസ്ട്രേറ്റ് രാത്രി ഏഴരയോടെ മടങ്ങി. ഇതോടെ കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും പിൻവാങ്ങി. ഇതിനിടെ രാഹുൽ പ്രത്യേക അന്വേഷണസംഘത്തിൻറെ പിടിയിലായി എന്ന വിവരവും പുറത്തു വന്നിരുന്നു. എന്നാൽ, രാഹുൽ കസ്റ്റഡിയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം രാഹുൽ എത്തിയേക്കുമെന്നുള്ള വിവരത്തെ തുടർന്ന് ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം വർധിപ്പിച്ചിരുന്നു. കോടതിസമയം […]









