തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ കോടതിയും പാർട്ടിയും തള്ളിക്കളഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുന്നിൽ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ അസ്തമിക്കുന്നു. എട്ടു ദിവസം മുൻപ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ മുന്നിലേക്കു നേരിട്ടെത്തിയതിനു പിന്നാലെ ഒളിവിൽ പോയ രാഹുൽ, മുൻകൂർ ജാമ്യഹർജി തള്ളിയതോടെ കീഴടങ്ങാനുള്ള സാധ്യത തെളിയുന്നു. മാത്രമല്ല കോടതിവിധിക്കു പിന്നാലെ രാഹുലിന്റെ ഫോൺ ഓണായത് കീഴടങ്ങാനുള്ള തയാറെടുപ്പായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇതിനിടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവും അഭിഭാഷകർ നടത്തുന്നുണ്ട്. അതേസമയം, രണ്ടാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ കൂടി കേസെടുത്തതോടെ […]









