
ചെന്നൈ:ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ മറികടന്നത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോള്‍ നേടി.13-ാം മിനിറ്റില്‍ ഗാസ്പാര്‍ഡ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഇതോടെ ഇന്ത്യ ഉണര്‍ന്നു കളിച്ചു.മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം 45-ാം മിനിറ്റില്‍ രോഹിത്ത് ഇന്ത്യയ്‌ക്കായി വലകുലുക്കി.
നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ തിവാരിയുടെ ഗോളില്‍ ഇന്ത്യ ലീഡ് നേടി.എന്നാല്‍ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ബെല്‍ജിയം സമനില നേടി.
തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് ബെല്‍ജിയത്തെ തോല്‍പ്പിച്ചു.






