
ജെറുസലെം: ഇസ്രയേലില്‍ നടന്ന ജെറുസലെം മാസ്റ്റേഴ്സ് ചെസ്സില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ച് കിരീടം നേടി ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി. ഫൈനലില്‍ രണ്ട് റാപിഡ് ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ബ്ലിറ്റ്സിലാണ് അര്‍ജുന്‍ എരിഗെയ്സി ജയിച്ചത്.
ഈയിടെ ഗോവയില്‍ നടന്ന ഫിഡെ ലോക ചെസ്സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി മികച്ച പ്രകടനം നടത്തിയിരുന്നു അര്‍ജുന്‍ എരിഗെയ്സി. ജെറുസലെം ചെസില്‍ ചാമ്പ്യനായ അര്‍ജുന്‍ എരിഗെയ്സിക്ക് 49.3 ലക്ഷം രൂപ ലഭിച്ചു.
നേരത്തെ നടന്ന സെമിയില്‍ അര്‍ജുന്‍ റഷ്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പീറ്റര്‍ സ്വിഡ്ലറെ തോല്‍പിച്ചിരുന്നു. 1.5-0.5 പോയിന്‍റിനാണ് തോല്‍പിച്ചത്. അതുപോലെ മറ്റൊരു സെമിയില്‍ വിശ്വനാഥന്‍ ആനന്ദ് റഷ്യയുടെ ഇയാന്‍ നെപോമ്നെഷിയെയും തോല്‍പിച്ചിരുന്നു.









