
ഇന്‍ഡോര്‍: ദേശീയ സ്‌കൂള്‍ സബ്ജൂനിയര്‍ അത്‌ലറ്റിക്‌സ് മത്സരത്തില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാരായി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന 69-ാമത് ദേശീയ സ്‌കൂള്‍ സബ്ജൂനിയര്‍ അത്‌ലറ്റിക്‌സ് മത്സരത്തില്‍ നാല് സ്വര്‍ണ്ണവും മൂന്ന് വെങ്കലമെഡലും നേടി 28 പോയിന്റ് കരസ്ഥമാക്കിയാണ് ഓവറോള്‍ ചാമ്പ്യന്മാരായത്. കൂടാതെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം സെക്ഷന്‍ ചാമ്പ്യന്മാരുമായി.
കഴിഞ്ഞവര്‍ഷം ആകെ രണ്ട് വെങ്കല മെഡല്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഈ വര്‍ഷം മികച്ച തിരിച്ചുവരവാണ് കേരളം നടത്തിയത്. ചിട്ടയായ ആസൂത്രണവും പരിശീലനവുമാണ് കേരളത്തിന് മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന സീനിയര്‍ വിഭാഗം അത്‌ലറ്റിക്‌സിലും കേരളം ആയിരുന്നു ഓവറോള്‍ ചാമ്പ്യന്മാര്.









