
ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലിക്ക് അതേനാണയത്തില്‍ ഓസ്‌ട്രേലിയയുടെ തിരിച്ചടി.
ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഓസീസിന് ലീഡ് നേടാനായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 334 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തിട്ടുണ്ട്, 44 റണ്‍സിന്റെ നിര്‍ണായക ലീഡ്. 46 റണ്‍സോടെ അലക്‌സ് ക്യാരിയും 15 റണ്‍സുമായി മൈക്കല്‍ നേസറും ക്രീസില്‍.
ശ്രദ്ധാപൂര്‍വം കളിച്ച് 72 റണ്‍ സ് നേടിയ ജേക്ക് വെതറാള്‍ഡാണ് ഓസീസിന് മികച്ച തുടക്കം നല്‍കിയത്. തുടക്കം മുതലാക്കി പിന്നീടെത്തിയ സ്‌കോറര്‍. മാര്‍നസ് ലാബുഷെയ്‌നും
(65) നായകന്‍ സ്റ്റീവ് സ്മിത്ത് (61) തിളങ്ങിയതോടെ ഓസീസ് പിടിമുറുക്കി. അതിനിടെ, ടെസ്റ്റ് ചരിത്രത്തിലാദ്യമായി ഡേ-നൈറ്റ് ടെസ്റ്റുകളില്‍ നിന്നായി 1000 റണ്‍സ് നേടുന്ന ആദ്യ താരമായി ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ മാറി. 10 ടെസ്റ്റുകളിലെ 16 ഇന്നിങ്സുകളില്‍ നിന്നാണ് താരം ഈ നേട്ടം നേടിയത്. 1023 റണ്‍സാണ് ഇപ്പോള്‍ താരത്തിന്റെ പേരിലുള്ളത്.
മൂവരും പുറത്തായ ശേഷം കാമറൂണ്‍ ഗ്രീന്‍(45), ട്രാവിസ് ഹെഡ്(33) എന്നിവര്‍ തിളങ്ങിയെങ്കിലും വലിയ ലീഡ് എന്ന സ്വപ്‌നം ഓസീസിന് അപ്രാപ്യമായി.
നേരത്തെ ഇംഗണ്ടിന്റെ ഒന്നാം ഇന്നിങ്സ് 334 റണ്‍സില്‍ അവസാനിച്ചിരുന്നു. സാക്ക് ക്രൗളി 76 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 31 റണ്‍സും വാലറ്റത് ജോഫ്രെ ആര്‍ച്ചര്‍ 38 റണ്‍സും നേടി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റെടുത്തു.









