റാവൽപിണ്ടി: നിലവിൽ തടവിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വർഷത്തെ തടവ് വിധിച്ച് പാക് കോടതി. തോഷാഖാന അഴിമതിക്കേസിലാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലിൽ നടന്ന വിചാരണയിൽ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ദ് ആണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. 2021 മേയ് മാസത്തിൽ ഇമ്രാൻ ഖാൻ പ്രസിഡന്റായിരിക്കേ, സൗദി കിരീടാവകാശി ഇമ്രാൻ ഖാന് സമ്മാനിച്ച വിലയേറിയ ബൾഗാരി ഡയമണ്ട് ജ്വല്ലറി സെറ്റാണ് […]









