കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ വാർത്താ ചാനൽ മേധാവിമാർക്കെതിരേ പരാതിയുമായി ദിലീപിന്റെ സഹോദരി ജയലക്ഷ്മി. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും ചാനൽ മേധാവികൾക്കുമെതിരേയാണ് ജയലക്ഷ്മി ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകിയത്. കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവരുടെ സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഈ മാസം എട്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിപട്ടികയിലുണ്ടായിരുന്ന ദിലീപ് കോടതിയിലേക്ക് […]









