കൊച്ചി: വി.കെ. മിനിമോളെ മേയറാക്കാൻ കോൺഗ്രസിൽ ധാരണയായി. ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം ഡിവിഷനിൽനിന്നാണ് മിനിമോൾ ജയിച്ചത്. അതേസമയം ദീപ്തി മേരി വർഗീസിന്റെ പേരും ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതുപോലെ ഡെപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡെപ്യൂട്ടി മേയറാകും. രണ്ടാം ടേമിൽ കെവിപി കൃഷ്ണകുമാർ ഡെപ്യൂട്ടി മേയറാകും. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, […]









