തായ്പേ: പുക ബോംബ് വലിച്ചെറിഞ്ഞ് കത്തിയാക്രമണം നടത്തി യുവാവ്. തായ്നാവിലെ മെട്രോയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിൻ സ്റ്റേഷനിൽ പുക ബോംബ് പൊട്ടിച്ച 27കാരനായ അക്രമി, മറ്റൊരു മെട്രോ സ്റ്റേഷനായ സോങ്ഷാനിലാണ് കത്തിയാക്രമണം നടത്തിയത്. തായ്വാൻ സ്വദേശിയായ അക്രമി ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. അക്രമ കാരണം ഇനിയും വ്യക്തമായിട്ടില്ല. അക്രമങ്ങൾ അപൂർവ്വ സംഭവമാണ് തായ്വാനിൽ. അക്രമം നിറഞ്ഞ കുറ്റകൃത്യങ്ങളിൽ ഏറെ പിന്നിലായ രാജ്യത്ത് സമാനമായി നടന്ന മറ്റൊരു സംഭവത്തിലേക്കാണ് […]









