വാഷിങ്ടൺ: മുൻപ് യാത്രാവിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ കൂടാതെ കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി അമേരിക്ക. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോട്ട് കൈവശമുള്ളവർക്കും യുഎസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സിറിയയിൽ യുഎസ് സൈനികരും സാധാരണക്കാരനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം. അതേസമയം അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ട്രംപിനെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസിന്റെ സംസ്കാരം, സർക്കാർ സ്ഥാപനങ്ങൾ സ്ഥാപക തത്വങ്ങൾ തുടങ്ങിയവയെ വിദേശികളായവർ […]









