
വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് മിന്നും ജയം.ശ്രീലങ്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയ ലക്ഷ്യം 11. 5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ഷെഫാലി വര്‍മയുടെ (69) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് ഗംഭീര വിജയം സമ്മാനിച്ചത്.ജെമീമ റോഡ്രിഗസ് (26), സ്മൃതി മന്ദാന (14), ഹര്‍മന്‍പ്രീത് കൗര്‍ (10) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ 128 റണ്‍സെടുത്തു.ശ്രീലങ്കയ്‌ക്കായി സമര വിക്രമ (33), ചമാരി അട്ടാപുട്ടു (31), ഹസിനി പെരേര (22) എന്നിവര്‍ നന്നായി ബാറ്റുവീശി.
ഇന്ത്യക്ക് വേണ്ടി വൈഷ്ണവി ശര്‍മ, ചരണി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-0 മുന്നിലെത്തി.







