Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പക്ഷിപ്പനി, അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; പച്ചമാംസം കൈകാര്യം ചെയ്യുന്നവർക്ക് കർശന നിർദ്ദേശം

by News Desk
December 23, 2025
in INDIA
പക്ഷിപ്പനി,-അതീവ-ജാഗ്രത-പാലിക്കണമെന്ന്-ആരോഗ്യവകുപ്പ്;-പച്ചമാംസം-കൈകാര്യം-ചെയ്യുന്നവർക്ക്-കർശന-നിർദ്ദേശം

പക്ഷിപ്പനി, അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; പച്ചമാംസം കൈകാര്യം ചെയ്യുന്നവർക്ക് കർശന നിർദ്ദേശം

ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പക്ഷിപ്പനി ഇതുവരെ കേരളത്തിൽ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

രോഗവ്യാപനം തടയാൻ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതല കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും ചെയ്തു. പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, ഫാമുകളിൽ ജോലി ചെയ്യുന്നവർ, പച്ചമാംസം കൈകാര്യം ചെയ്യുന്നവർ എന്നിവർ നിർബന്ധമായും മാസ്‌കും കൈയുറകളും ധരിക്കേണ്ടതാണ്.

Also Read: കേരളം പ്രാർത്ഥിച്ചിട്ടും ഫലിച്ചില്ല; ഉദയംപേരൂരിലെ നടുറോഡിൽ ഡോക്ടർമാർ ജീവിതം തുന്നിച്ചേർത്ത ലിനു ഇനി ഓർമ്മ

പക്ഷിപ്പനി ബാധിച്ച പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ തൊഴിൽപരമായ ആവശ്യങ്ങൾക്കായി മാംസം കൈകാര്യം ചെയ്യുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പക്ഷികളുടെ പച്ചമാംസമോ പകുതി വേവിച്ച മാംസമോ ഒരു കാരണവശാലും കഴിക്കരുത്. ഇറച്ചിയും മുട്ടയും ഉയർന്ന താപനിലയിൽ നന്നായി വേവിച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പകുതി പുഴുങ്ങിയ മുട്ടകൾ ഒഴിവാക്കേണ്ടത് രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്.

പക്ഷികളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ കണ്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കണം. തൂവൽ കൊഴിച്ചിൽ, തീറ്റ കഴിക്കാൻ മടി, ശ്വാസതടസ്സം, കൊക്കിലും തലയിലും നീർക്കെട്ട് എന്നിവ പക്ഷികളിലെ പ്രധാന രോഗലക്ഷണങ്ങളാണ്. സസ്തനികളിലും പെട്ടെന്നുള്ള മരണം കണ്ടാൽ അധികൃതരെ അറിയിക്കേണ്ടതാണ്. ശക്തമായ പനി, ശരീരവേദന, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാൻ മന്ത്രി നിർദ്ദേശം നൽകി. രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പരിശീലനം ലഭിച്ച വോളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. മരുന്നുകളും പി.പി.ഇ കിറ്റുകളും ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ ഫീൽഡ് തലത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.

The post പക്ഷിപ്പനി, അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; പച്ചമാംസം കൈകാര്യം ചെയ്യുന്നവർക്ക് കർശന നിർദ്ദേശം appeared first on Express Kerala.

ShareSendTweet

Related Posts

ഐപിഎല്ലിൽ-ചരിത്രം-കുറിച്ച്-സഞ്ജു-സാംസൺ;-5000-റൺസ്-ക്ലബ്ബിലെത്തുന്ന-പത്താമത്തെ-താരം
INDIA

ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം

April 26, 2026
ഡ്രോൺ-പടയുടെ-80-ശതമാനവും-ചാരമായി?
INDIA

ഡ്രോൺ പടയുടെ 80 ശതമാനവും ചാരമായി?

April 26, 2026
മാനന്തവാടിയിൽ-ഇതരസംസ്ഥാന-തൊഴിലാളി-ചെക്ക്-ഡാമിൽ-മുങ്ങിമരിച്ചു
INDIA

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

April 26, 2026
‘ഇന്ന്-രാത്രി-വെടിയുണ്ടകൾ-പായുന്നത്-കാണാം’;-വെടിവയ്പ്പിന്-മുൻപുള്ള-പ്രസ്-സെക്രട്ടറിയുടെ-പരാമർശം-വൈറൽ
INDIA

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

April 26, 2026
വടകരയിൽ-ബിജെപി-‘പെട്ടിപൊട്ടി’;-സുരേന്ദ്രനെതിരെ-രൂക്ഷവിമർശനം,-ജില്ലാ-പ്രസിഡന്റിന്റെ-കോലം-കത്തിച്ചു
INDIA

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

April 26, 2026
ഇരിട്ടിയിൽ-ലഹരിവേട്ട;-5.20-ഗ്രാം-എംഡിഎംഎയുമായി-രണ്ട്-യുവാക്കൾ-പിടിയിൽ
INDIA

ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

April 26, 2026
Next Post
ഹമാസ്-ഇസ്രയേൽ-വെടിനിർത്തൽ-കരാർ-ഒപ്പിടാൻ-ഈജിപ്തിലേക്കു-പോകവേ-വാഹനാപകടം,-മൂന്ന്-ഖത്തർ-നയതന്ത്രജ്ഞർക്കു-ദാരുണാന്ത്യം

ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിലേക്കു പോകവേ വാഹനാപകടം, മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്കു ദാരുണാന്ത്യം

രണ്ടാം-ടി20:-ശ്രീലങ്കയ്‌ക്കെതിരെ-ഇന്ത്യന്‍-വനിതകള്‍ക്ക്-മിന്നും-ജയം

രണ്ടാം ടി20: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം

[out]-kerala-sthree-sakthi-ss-498-lottery-result-today-(16-12-2025)-live:-നിങ്ങളായിരിക്കാം-ഒരു-കോടിയുടെ-ഭാഗ്യശാലി-;-സ്ത്രീ-ശക്തി-ലോട്ടറി-നറുക്കെടുപ്പ്-ഫലം-പുറത്ത്‌

[OUT] Kerala Sthree Sakthi SS 498 Lottery Result Today (16-12-2025) Live: നിങ്ങളായിരിക്കാം ഒരു കോടിയുടെ ഭാഗ്യശാലി ; സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope April 27: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം
  • ഡ്രോൺ പടയുടെ 80 ശതമാനവും ചാരമായി?
  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.