ന്യൂഡൽഹി: യുഎസിൽ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിൻഡോൺ എയർബേസിലാണ് അവസാന ബാച്ചിലെ മൂന്ന് ഹെലികോപ്റ്ററുകൾ പറന്നിറങ്ങിയത്. ഇതോടെ രാജസ്ഥാനിലെ ജോധ്പുരിലുള്ള 451 ആർമി ഏവിയേഷൻ സ്ക്വാഡ്രണിലേക്കുള്ള മുഴുവൻ അപ്പാച്ചെ ഹെലികോപ്റ്ററുകളും എത്തിച്ചേർന്നു. അതേസമയം 2020-ൽ യുഎസുമായി ഒപ്പുവെച്ച 600 മില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായി, 2024 മെയ്-ജൂൺ മാസത്തോടെ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. പക്ഷെ സാങ്കേതിക തടസങ്ങളെ തുടർന്ന് ഇത് നീണ്ടുപോകുകയായിരുന്നു. ഒടുവിൽ ആദ്യ ബാച്ചിലെ മൂന്ന് […]









