ടെൽ അവീവ്: റോഡരികിൽ നിസ്‌കരിക്കുകയായിരുന്ന പലസ്തീൻ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ. കൂടാതെ യുവാവിന്റെ മുഖത്ത് പെപ്പർ സ്പ്രേയും പ്രയോഗിച്ചു. പലസ്തീൻ യുവാവിന്റെ മുകളിലേക്ക് സായുധധാരിയായ ഒരാൾ വാഹനം കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചെന്ന് ഇസ്രയേൽ സൈന്യം തന്നെയാണ് വ്യക്തമാക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. എടിവി വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ആൾ റിസർവിസ്റ്റാണെന്നും ഇയാളുടെ സൈനിക സേവനം അവസാനിച്ചിരുന്നുവെന്നും ഇസ്രയേൽ സൈന്യം പറയുന്നു. ഇയാളുടെ ആയുധം പിടിച്ചെടുത്തെന്നും സൈന്യം വ്യക്തമാക്കി. സംഭവത്തിൽ റിസർവിസ്റ്റ് […]









