തിരുവനന്തപുരം: ഊണിനു ഇലയിട്ട ശേഷം സദ്യയില്ലെന്നു പറയുന്നതുപോലെയായിരുന്നു മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ശേഷം ആർ ശ്രീരേഖയെ തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കി വിവി രാജേഷിനെ മേയറാക്കിയത്. ഇതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ആർ. ശ്രീലേഖ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇരിപ്പിടമില്ലാതെ പിൻനിരയിലേക്കു മാറാൻ ശ്രമിച്ചു. ഉടൻതന്നെ മറ്റുള്ളവർ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥിനു സമീപം അവർക്ക് ഇരിപ്പിടം ഒരുക്കിക്കൊടുക്കുകയായിരുന്നു. എന്നാൽ മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ശ്രീലേഖ കൗൺസിൽ ഹാൾ വിട്ട് പുറത്തേക്കുപോയി. ഒരു […]









