ആലപ്പുഴ: നടു റോഡിൽ പോലീസ് അതിക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് യുവാവ്. ഫോർട്ട്കൊച്ചിയിലെ ക്രിസ്മസ് പരിപാടി കണ്ടു പുലർച്ചെയോടെ തിരിച്ചുവരികയായിരുന്ന രാഹുലും അനിൽ രാജേന്ദ്രനുമാണ് പോലീസ് അതിക്രമത്തിന് ഇരയായത്. സംഭവം എങ്ങനെയെന്നു തുറന്നു പറയുകയാണ് സുഹൃത്ത് രാഹുൽ. ‘‘മദ്യമോ മറ്റു ലഹരികളോ ഞങ്ങൾ ഉപയോഗിച്ചിരുന്നില്ല. അനിലാണു വണ്ടി ഓടിച്ചിരുന്നത്. ചെല്ലാനം കഴിഞ്ഞപ്പോൾ റോഡിൽ പോലീസുകാർ കൈ കാണിച്ചു. വേഗം കുറച്ചപ്പോഴേക്കും ഒരു സാർ (സിപിഒ ബിജുമോൻ) റോഡിനു നടുവിലേക്കു കയറി അനിലിന്റെ കയ്യിൽ കടന്നുപിടിച്ചു. എന്താണു പറ്റിയതെന്നു മനസിലാകും […]









