കോഴിക്കോട്: തദ്ദേശ തെരഞ്ഞെപ്പിൽ തുടക്കം മുതൽ ത്രില്ലടിപ്പിച്ചായിരുന്നു കോഴിക്കോടിന്റെ മുന്നേറ്റം. ചരിത്രത്തിൽ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് കയ്യാളി. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പ് നടന്ന നാലു ഗ്രാമ പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ എൽഡിഎഫും രണ്ടിടങ്ങളിൽ യുഡിഎഫും അധികാരത്തിലെത്തി. ഇതിൽ മൂടാടി പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തിയപ്പോൾ തിരുവള്ളൂർ പഞ്ചായത്ത് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. അതേസമയം നന്മണ്ട, കോട്ടൂർ ഗ്രാമ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പ് നടന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരിടത്ത് ജനകീയ […]









