ചെന്നൈ: ആത്മഹത്യ ചെയ്യുമെന്ന ഭീഷണിമുഴക്കി ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണി. താൻ നിരപരാധിയാണെന്നും പോറ്റിയെ അറിയില്ലെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘാംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാൻ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ ഇതുവരെ ശബരിമലയിൽ വന്നിട്ടില്ലെന്ന് പൊട്ടിക്കരഞ്ഞായിരുന്നു ഡി മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ഡി മണി ആവർത്തിച്ചു. ‘എസ്‌ഐടിയോട് എല്ലാം പറഞ്ഞു. ഫോൺ ഉൾപ്പെടെ […]









