തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ പ്രസിഡന്റ് സ്ഥാനം ഇനി യുഡിഎഫിന്റെ കൈകളിൽ. നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം 10 വർഷത്തിന് ശേഷമാണ് അവിണിശ്ശേരിയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എൽഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ൽ യുഡിഎഫിന് മൂന്നും എൽഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ബിജെപി നേതാവിന്റെ വീട്ടിൽ മാത്രം 17 വോട്ടുകൾ വന്നുവെന്നും പട്ടികയിൽ നാട്ടുകാരല്ലാത്ത 79 പേർ […]









