വടകര: കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് മാറ്റി ചെയ്ത ആർജെഡി അംഗത്തിന്റ വീടിനുനേരെ ആക്രമണം. ആർജെഡി വടകര ബ്ലോക്ക് പഞ്ചായത്ത് അംഗമായ രജനി തെക്കെത്തയ്യിലിന്റ വീടിനുനേരെ ഞായറാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ രണ്ട് ജനൽ ചില്ലുകളും അക്രമികൾ എറിഞ്ഞ് തകർത്തു. വീട്ടുകാർ രാവിലെ വാതിൽ തുറന്നപ്പോൾ കാർപെറ്റിൽ സ്റ്റീൽ കണ്ടെയ്‌നറും കണ്ടെത്തി. അതേസമയം വടകര ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം ലംഘിച്ച് വോട്ട് മാറ്റിചെയ്തതിന് ആർജെഡി രജനിയെ സസ്‌പെൻഡ് ചെയ്തിരുന്നു. എൽഡിഎഫ് […]









