തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയുടെ ശാസ്തമംഗലത്തെ ഓഫിസ് ഒഴിപ്പിക്കൽ വിവാദത്തിൽ ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികാരമാണ് ശ്രീലേഖയ്ക്കുള്ളതെന്നു വി. ശിവൻകുട്ടി ചോദിച്ചു. എംഎൽഎ ഓഫിസ് ഒഴിയണമെന്നു പറയാൻ ഒരു കൗൺസിലർക്ക് അത് പറയാൻ അവകാശമില്ല. അധികാരമേറ്റ് മൂന്ന് ദിവസം ആയപ്പോൾ ഗുജറാത്ത്, യുപി മോഡൽ നടപ്പിലാക്കാനാണ് ശ്രമം. ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല. ഡിജിപി വിചാരിച്ചാൽ പോലും എംഎൽഎ ഓഫിസ് […]









