വാഷിങ്ടൺ: ഇതുവരെ സമാധാന കരാറിൽ എത്തിച്ചേരാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും റഷ്യ- യുക്രൈൻ യുദ്ധം സമീപഭാവിയിൽ തന്നെ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ- യുക്രൈൻ ചർച്ചകളിൽ പുരോഗതിയുണ്ട്. സമാധാന കരാറിൽ എത്തിച്ചേരാൻ കഴിയാത്തപക്ഷം അത് സംഘർഷം തുടരുന്നതിലേക്ക് മാത്രമേ നയിക്കുകയുള്ളൂ, അത് കൂടുതൽ ജീവനുകൾ നഷ്ടമാകുമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം സംബന്ധിച്ച ചർച്ചകളുടെ അവസാനഘട്ടത്തിലാണ് നമ്മൾ. ഒന്നുകിൽ […]









