തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ശബരീനാഥൻ ഉന്നയിച്ച ആരോപണത്തിനു മറുപടിയുമായി വികെ പ്രശാന്ത് എംഎൽഎ. താൻ ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടിയാണെന്ന് വികെ പ്രശാന്ത് പ്രതികരിച്ചു. ആളുകൾക്ക് എംഎൽഎ ഹോസ്റ്റലിൽ എത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നത്. കെഎസ് ശബരിനാഥന്റെ കൊമ്പത്തുള്ളവർ പറഞ്ഞാലും താൻ കേൾക്കില്ലെന്നും വി.കെ. പ്രശാന്ത് പറഞ്ഞു. അതേസമയം സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഹോസ്റ്റൽ ഉണ്ടായിട്ടും അവിടെ പ്രശാന്തിന്റെ പേരിൽ രണ്ട് ഓഫിസ് മുറി അനുവദിച്ചിട്ടും […]








