ഇസ്‌ലാമാബാദ്: വിവാഹമോചന വാർത്തയ്ക്കു പിന്നാലെ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖിന്റെ പോസ്റ്റ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നീണ്ട കുറിപ്പിലാണ് സാനിയ അഷ്ഫാഖ് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. സാനിയയുമായുള്ള തന്റെ വിവാഹംബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇമാദ് വസീം അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോൾ താരത്തിനെതിരെ സാനിയ രംഗത്തെത്തിയിരിക്കുന്നത്. 2019ലാണ് ഇമാദും സാനിയയും വിവാഹിതരായത്. ഇരുവർക്കും മൂന്നു കുട്ടികളുണ്ട്. ‘‘വളരെ വേദന നിറഞ്ഞ ഒരു അവസ്ഥയിൽ നിന്നാണ് ഞാൻ […]









