ശാസ്തമംഗലത്ത് കോർപ്പറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്നത് വാടക നൽകാതെയായിരുന്നുവെന്ന് വികെ പ്രശാന്ത് കഴിഞ്ഞദിവസം നടന്ന മനോരമ ചാനലിലെ ചർച്ചയിൽ തുറന്നു സമ്മതിച്ചിരിക്കുന്നു. ഒടുവിൽ ശ്രീലേഖ ഓഫീസിന് വേണ്ടി വാദമുന്നയിച്ചപ്പോഴാണ് കുടിശ്ശികയായിരുന്ന വാടകയെല്ലാം ഒരുമിച്ച് കൊണ്ടടച്ചതെന്നും പ്രശാന്ത് സമ്മതിച്ചു. കോർപറേഷൻ സിപിഎം ഭരിച്ചിരുന്ന കാലത്ത് വാടക എന്നതൊക്കെ ചുമ്മാ പേരിനൊരു നിയമസാധുത എന്നത് മാത്രമായിരുന്നെന്നും സിപിഎം നേതാക്കളും അണികളും തങ്ങൾക്കിഷ്ടമുള്ള പോലെ കോർപറേഷന്റെ സ്വത്തുക്കൾ സ്വന്തമായി അനുഭവിച്ചു വരികയായിരുന്നുവെന്നുമുള്ള ബിജെപി ആരോപണം ശരിവെക്കുന്ന വാക്കുകളായിരുന്നു പ്രശാന്തിന്റെ സമ്മതത്തിലൂടെ […]









