ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ വ്യാപാരികൾ തുടങ്ങിവെച്ച സമരം ഖമനേയി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുന്നു. രാജ്യവ്യാപകമായി ആളിപ്പടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ എഴുപേരാണ് കൊല്ലപ്പെട്ടത്. പുരോഹിത ഭരണം അവസാനിപ്പിക്കാനും പഴയ രാജഭരണം മതിയെന്നും പറയുന്ന മുദ്രാവാക്യങ്ങൾ യുവജനങ്ങൾ ഏറ്റെടുത്ത പ്രക്ഷോഭത്തിൽ മുഴങ്ങികേൾക്കുകയാണിപ്പോൾയ പതിറ്റാണ്ടുകളായി ഇറാനിൽ വിലക്കപ്പെട്ട ഒന്നായിരുന്നു പഴയ പഹ്ലവി രാജവംശത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ. ഇപ്പോൾ ആയത്തൊള്ള ഖമനേയിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഭരണ സംവിധാനത്തിനെതിരായ പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യമായി മാറിയിരിക്കുകയാണ് ആ പഴയ മുദ്രാവാക്യം. ‘ജാവീദ് ഷാ’ […]









