
വയനാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കെ.പി.സി.സി. സംഘടിപ്പിക്കുന്ന ‘ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റ്’ ദ്വിദിന ക്യാമ്പ് ഇന്ന് സുൽത്താൻ ബത്തേരിയിൽ ആരംഭിക്കും. ബത്തേരിയിലെ സപ്ത കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ മുഖ്യാതിഥികളാകും. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെ.പി.സി.സി. പ്രസിഡന്റുമാർ തുടങ്ങിയ മുതിർന്ന നേതാക്കളും ക്യാമ്പിൽ പങ്കെടുത്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന നേതൃസംഗമം നാളെ വൈകിട്ട് മൂന്നുമണിയോടെ സമാപിക്കും.
The post ലക്ഷ്യം നിയമസഭ! കോൺഗ്രസിന്റെ സുപ്രധാന നേതൃക്യാമ്പ് ഇന്ന് ബത്തേരിയിൽ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവം appeared first on Express Kerala.









