സുൽത്താൻ ബത്തേരി: കോൺഗ്രസ് പാര്ട്ടി ലൈനില് നിന്ന് താൻ അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര് എംപി. 17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച തന്നെക്കുറിച്ച് അങ്ങനെയൊരു തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും തരൂര് വ്യക്തമാക്കി. എല്കെ അദ്വാനിക്ക് ജന്മദിനാശംസ നേർന്നത് പ്രായമായ ഒരാളെ ബഹുമാനിച്ചു എന്നതെ ഉള്ളൂ. പക്ഷെ തൻ്റെ അഭിപ്രായങ്ങളിൽ നിന്ന് ചില വാക്കുകൾ അടർത്തിയെടുത്ത് മാധ്യമങ്ങൾ വിവാദമാക്കുകയായിരുന്നെന്നും തരൂര് പറഞ്ഞു. അതുപോലെ താന് മോദിയെ പുകഴ്ത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്ത്തു. വയനാട് ലീഡേഴ്സ് ക്യാമ്പില് പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി […]









