Sunday, April 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡ്…

by News Desk
January 5, 2026
in TRAVEL
ഇന്ത്യയുടെ-സ്വിറ്റ്‌സർലൻഡ്…

ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡ്…

ഊട്ടിയേക്കാൾ തണുപ്പും മനോഹരമായ തേയിലത്തോട്ടങ്ങളും പൈൻമരങ്ങളും നിറഞ്ഞ താഴ്വാരങ്ങളിലൂടെ നീലഗിരിയുടെ യഥാർഥ സൗന്ദര്യം ഒളിഞ്ഞുകിടക്കുന്ന ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കാലാവസ്ഥയെന്ന് സായ്പ് സെർട്ടിഫൈ ചെയ്ത കോത്തഗിരി ഗ്രാമം. മഞ്ഞിൽ പുതച്ചുകിടക്കുന്ന കുന്നിന്‍നിരകളും മനോഹരമായ വ്യൂപോയന്റുകളും പ്രകൃതിരമണീയമായ അരുവികളും താഴ്‌വരകളുമൊക്കെയായി സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയായത് കൊണ്ടാണ് കോത്തഗിരിക്ക് ഇന്ത്യയുടെ സ്വിറ്റ്‌സർലന്റെന്ന പേര് സായ്പ് ചാർത്തിനൽകിയത്.

ഊട്ടിയിലെ വീർപ്പുമുട്ടിക്കുന്ന തിരക്കുകളിൽനിന്ന് മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്ക് കാതോർത്ത് നീലഗിരിക്കുന്നുകളുടെ മനോഹരമായ കാഴ്ച്ചകൾ ആസ്വദിക്കാൻ പറ്റിയൊരിടം. പക്ഷിനിരീക്ഷകരുടെയും പക്ഷി ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ടയിടം. അപൂർവയിനം കരിമ്പുലികൾ വാഴുന്ന നാട് കൂടിയാണിവിടം. ഊട്ടിയിൽനിന്ന് 30 കിലോമീറ്ററാണ് കോത്തഗിരിയിലേക്ക്. ഊട്ടിയിൽനിന്ന് കോത്തഗിരിയിൽ പോകുംവഴി വാനരക്കൂട്ടവും ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി മൃഗങ്ങളും പതിവുകാഴ്ചയാണ്.

ഊട്ടിയിൽ വരുന്ന മിക്ക വിനോദസഞ്ചാരികളും ഊട്ടിയിലെ തിരക്കിൽ ശ്വാസംമുട്ടി തിരിച്ചുവരുന്നതല്ലാതെ കോത്തഗിരിയെന്ന പ്രകൃതി അനുഗ്രഹിച്ച് നൽകിയ സൗന്ദര്യത്തിലേക്ക് അധികം കടന്നുചെല്ലാറില്ല. ഊട്ടി മനോഹരിയെങ്കിൽ കോത്തഗിരി അതിമനോഹരിയാണ്. ഊട്ടിയുടെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാതെ മനസ്സ് നിറയ്ക്കുന്ന നിരവധി കാഴ്ചകളുള്ള, പ്രകൃതിയുടെ ശബ്ദവീചികൾക്ക് കാതോർത്ത് താങ്ങാനൊരിടം അതാണ് കോത്തഗിരി. കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമി പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന്‍ വെള്ളച്ചാട്ടം.

കോത്തഗിരിയിൽനിന്ന് 16 കിലോമീറ്റർ ദൂരമാണ് കോടനാട്ടേക്കും കോടനാട് വ്യൂ പോയന്റിലേക്കും. ഈ 16 കിലോമീറ്റർ ഒരു സഞ്ചാരിയുടെയും മനസ്സിൽനിന്ന് മറയ്ക്കാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുക. നീലഗിരി താഴ്വരയുടെ ‘പനോരമ ഫോട്ടോ’ യെന്ന് കോടനാട് വ്യൂ പോയന്റിനെ വിശേഷിപ്പിക്കാം. ഭവാനിസാഗര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന മോയാര്‍ നദിയും സമതലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാമസ്വാമി മുടിയും അങ്ങകലെ മൈസൂറും ചേരുന്ന വിശാലമായ കാഴ്ച വാച്ച് ടവറില്‍നിന്ന് ആസ്വദിക്കാം.

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്റെ ഒഴിവുകാല വസതിക്കായി കോടനാട് തെരഞ്ഞെടുത്തതിൽ നിന്നുതന്നെ കോടനാടിന്റെ പച്ചപ്പും കാഴ്ച്ചകളും കാലാവസ്ഥയെയും സൗന്ദര്യത്തെയും കുറിച്ചെല്ലാം അധികം പറയേണ്ട കാര്യമില്ല. ബ്രിട്ടീഷുകാര്‍ പണിത മറ്റനേകം ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു. പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരി എത്താം.

ShareSendTweet

Related Posts

കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം
TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

April 19, 2026
തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ജനുവരി-6-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ജനുവരി 6 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓങ്ങിവെച്ചതാണ്-ട്രംപ്-രണ്ടാമതും-വൈറ്റ്-ഹൗസിലേക്ക്-എത്തിയ-നിമിഷം…വെലസ്വേലയെ-ഇരുട്ടിലാക്കിയ-നിമിഷം-ട്രംപ്-എന്ന-പരുന്തും-കാലിൽ-മഡുറോയും-ഭാര്യയും-കുരുങ്ങി…-നാലു-സൈഡിൽ-നിന്നും-വരിഞ്ഞുമുറുക്കി-നർക്കോ-ഭീകരവാദം-എന്ന-കുറ്റം-ചുമത്തി-ഒരു-പരമാധികാര-രാജ്യ-തലവനെ-പിടികൂടി-കൊണ്ടുപോകുമ്പോൾ,-വാഷിംഗ്ടൺ-ലോകത്തിന്-നൽകുന്ന-സന്ദേശം-എന്താണ്?

ഓങ്ങിവെച്ചതാണ് ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലേക്ക് എത്തിയ നിമിഷം…വെലസ്വേലയെ ഇരുട്ടിലാക്കിയ നിമിഷം ട്രംപ് എന്ന പരുന്തും കാലിൽ മഡുറോയും ഭാര്യയും കുരുങ്ങി… നാലു സൈഡിൽ നിന്നും വരിഞ്ഞുമുറുക്കി നർക്കോ- ഭീകരവാദം എന്ന കുറ്റം ചുമത്തി ഒരു പരമാധികാര രാജ്യ തലവനെ പിടികൂടി കൊണ്ടുപോകുമ്പോൾ, വാഷിംഗ്ടൺ ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്?

അധ്യാപകൻ-വിദ്യാർത്ഥിയെ-പീഡിപ്പിച്ച-സംഭവം;-സ്കൂളിന്-ഗുരുതര-വീഴ്ച

അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; സ്കൂളിന് ഗുരുതര വീഴ്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്
  • അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ
  • ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ
  • ഹൊർമുസിൽ അമേരിക്കയെ തുരത്താൻ ‘കൊതുകുപട‘യെ ഇറക്കി ഇറാൻ; കാഴ്ചയിൽ ചെറുതെങ്കിലും ശേഷി മാരകം!
  • മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.