ബെയ്ജിംഗ്: ഭീകരവാദത്തിനെതിരായ സഹകരണം കൂടുതൽ ശക്തമാക്കാനും ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) യെ തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും പാക്കുസ്ഥാനും ചൈനയും തമ്മിൽ ധാരണ. ബെയ്ജിംഗിൽ നടന്ന പാക്കിസ്ഥാൻ–ചൈന ഏഴാമത് തന്ത്രപര സംഭാഷണത്തിലാണ് ഇക്കാര്യം സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചത്. അതുപോലെ പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിനെ ചൈന പുകഴ്ത്തി. പാക്കിസ്ഥാൻ ഭീകരവാദം തടയാൻ സ്വീകരിച്ച സമഗ്ര നടപടികളിലും ചൈനീസ് പൗരന്മാരുടെയും പദ്ധതികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും ഇരുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി. ഭീകരവാദത്തോട് സീറോ ടോളറൻസ് നയം തുടരാനും, സുരക്ഷാ സഹകരണം കൂടുതൽ […]









