തിരുവനന്തപുരം: മേയറാക്കാത്തതിനെ തുടർന്നുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായതിന് പിന്നാലെ മാധ്യമങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കിയതെന്ന് ആർ ശ്രീലേഖ. അയൽക്കാരനായ വികൃത ബുദ്ധിയുള്ള കുത്തിത്തിരിപ്പുകാരൻ കുട്ടിയെ പോലെയാണ് മാധ്യമപ്രവർത്തകർ എന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിഷയത്തിൽ പ്രതികരണവുമായി ശ്രീലേഖ രംഗത്ത് വന്നത്. ആർ ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ- ‘പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങുന്നവർക്ക് മൊബൈൽ നൽകാമെന്ന് പിതാവ് പറഞ്ഞിരുന്നു. ഇരു കുട്ടികളും പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങി. മൊബൈൽ ഫോൺ ആർക്ക് നൽകണമെന്ന കാര്യം കുട്ടികൾ അച്ഛന് വിട്ടു. ഉപയോഗിക്കാനുള്ള […]









