തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകി രാഹുൽ ഈശ്വർ. മധ്യകേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചതായും രാഹുൽ ഈശ്വർ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലോ കൊട്ടാരക്കരയിലോ മത്സരിക്കാൻ താൽപര്യമുണ്ടോ എന്നാണ് ചോദിച്ചത്. അതേസമയം വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു കോൺഗ്രസ് ജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ വെളിപ്പെടുത്തി. ഇതു തന്റെ മാത്രമല്ല സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയിൽ […]









