വണ്ടൂർ: തനിച്ചു താമസിക്കുന്ന വയോധികയായ വീട്ടമ്മയെ ആക്രമിച്ച് 2 പവനോളം തൂക്കം വരുന്ന 2 സ്വർണ്ണവളകൾ മുറിച്ചെടുത്ത മൂന്നംഗ മുഖംമൂടി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ അമ്പലപ്പടി സ്വദേശി പാലാംപറമ്പത്ത് നിധിൻ (30), സഹോദരൻ നിഖിൽ, (28) ഇവരുടെ സഹോദരീ ഭർത്താവും കവർച്ചയുടെ സൂത്രധാരനുമായ അമ്പലപടി സ്വദേശി പടിഞ്ഞാറേ മണ്ടാവിൽ ജിജേഷ് (39) എന്നിവരെയാണ് വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 22 നാണ് കേസിനാസ്പദമായ […]









