തിരുവനന്തപുരം: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തോടെ നടക്കുമെന്ന് സൂചന. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. ഈ വർഷം കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാൻ ഉള്ളത്. തെരഞ്ഞെടുപ്പിന്റെ പ്രാഥമിക മുന്നൊരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർമാരുമായി കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ ചർച്ച നടത്തി. അതേപോലെ അടുത്തമാസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം കേരളം സന്ദർശിക്കും. ഫെബ്രുവരി ആദ്യവാരമാകും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുക. […]









