ന്യൂയോർക്ക്: യുഎസിൽ കാണാതായ ഇന്ത്യക്കാരി നികിത ഗോദിശാലയെ (27) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മേരിലാൻഡിലെ എല്ലികോട്ട് സിറ്റിയിൽ നിന്നുള്ള നികിതയെ കാണാനില്ലെന്ന് കഴിഞ്ഞ 2നാണ് പരാതി ലഭിച്ചത്. മുൻ ആൺ സുഹൃത്ത് അർജുൻ ശർമയുടെ (26) കൊളംബിയയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം സാമ്പത്തിക പ്രശ്‌നമായിരുന്നുവെന്നും നികിതയുടെ പിതാവ് ആനന്ദ് ഗോഡിഷാല പറഞ്ഞു. പണത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത്, അല്ലാതെ പ്രണയത്തിലെ തർക്കമല്ലെന്ന് പിതാവ് അവകാശപ്പെട്ടു. നേരത്തെ ഒരു അപ്പാർട്മെന്റിൽ താമസിച്ചിരുന്നപ്പോള്‍ പ്രതി […]









