സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്. സിപിഎം പ്രവർത്തകരുടെ മേൽ കുതിര കയറാൻ വന്നാൽ മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് നേതാവിന്റെ ഭീഷണി. ലീഗ് നേതാക്കളോടാണ് വെല്ലുവിളി. ഡിവൈഎഫ്ഐ മുൻ വയനാട് ട്രഷറർ ലിജോ ജോണിയാണ് ഭീഷണി പ്രസംഗം നടത്തിയത്. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിൽ ജനുവരി ഒന്നാം തീയതിയാണ് സംഭവം. ജാമ്യം ലഭിച്ച സിപിഎം പ്രവർത്തകർക്ക് സ്വീകരണം നൽകിയ യോഗത്തിലാണ് ലിജോ ഭീഷണി പ്രസംഗം നടത്തിയത്. മുസ്ലിം ലീഗിനെതിരെ പരസ്യമായ അക്രമാഹ്വാനമാണ് […]









