പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്. അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്ന് അജയകുമാർ ആരോപിച്ചു. ദീർഘകാലമായി സിപിഎം-സിപിഐ തർക്കം നിലനിൽക്കുന്ന ഒറ്റപ്പാലത്തെ മണ്ണൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐയുടേത് ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണെന്ന് അജയകുമാർ പരിഹസിച്ചു. താൻ ഉള്ളതുകൊണ്ടാണ് ഉത്തരം വീഴാത്തതെന്ന പല്ലിയുടെ ഭാവമാണ് അവർക്കെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയും […]









