Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ജനിക്കുമ്പോൾ അമ്മയെപ്പോലെ, വളരുമ്പോൾ അച്ഛനെപ്പോലെ; ഇതിന് പിന്നിലെ കാരണമിതാണ്

by News Desk
January 6, 2026
in INDIA
ജനിക്കുമ്പോൾ-അമ്മയെപ്പോലെ,-വളരുമ്പോൾ-അച്ഛനെപ്പോലെ;-ഇതിന്-പിന്നിലെ-കാരണമിതാണ്

ജനിക്കുമ്പോൾ അമ്മയെപ്പോലെ, വളരുമ്പോൾ അച്ഛനെപ്പോലെ; ഇതിന് പിന്നിലെ കാരണമിതാണ്

കുട്ടിക്കാലത്ത് അത്ര പ്രകടമായില്ലെങ്കിലും, പ്രായപൂർത്തിയാകുന്തോറും മക്കളുടെ സ്വഭാവത്തിൽ അച്ഛന്റെ ശൈലികൾ തെളിഞ്ഞുവരുന്നത് ജനിതകപരമായ കാരണങ്ങൾ കൊണ്ടാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു കുഞ്ഞിന്റെ രൂപീകരണത്തിൽ മാതാപിതാക്കൾക്ക് തുല്യ പങ്കാണുള്ളതെങ്കിലും, വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സംഭവിക്കുന്ന ജനിതക മാറ്റങ്ങൾ (Genetic Expressions) അനുസരിച്ചാണ് അച്ഛന്റെ സ്വഭാവ സവിശേഷതകൾ കുട്ടികളിൽ പ്രകടമായി തുടങ്ങുന്നത്. കൗമാരപ്രായത്തിലേക്ക് എത്തുമ്പോഴാണ് ഇത്തരം മാറ്റങ്ങൾ കൂടുതൽ വ്യക്തമാകുന്നത്.

മനുഷ്യരിലെ ചില ജീനുകൾ ആദ്യകാലങ്ങളിൽ നിഷ്‌ക്രിയമായിരിക്കുകയും (Dormant), പിന്നീട് ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക മാറ്റങ്ങളും സംഭവിക്കുന്ന ഘട്ടത്തിൽ സജീവമാകുകയും ചെയ്യാറുണ്ടെന്ന് ‘നേച്ചർ എഡ്യുക്കേഷൻ’ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ജനനസമയത്ത് അച്ഛനുമായി സാമ്യം തോന്നാത്ത കുട്ടികൾ, കൗമാരപ്രായത്തിലെത്തുമ്പോൾ അച്ഛന്റെ രൂപത്തിലേക്കും സ്വഭാവത്തിലേക്കും മാറുന്നതിന്റെ പ്രധാന കാരണം ഇത്തരത്തിലുള്ള ജനിതക മാറ്റങ്ങളാണ്. വളർച്ചയുടെ ഘട്ടങ്ങളിൽ ജീനുകൾക്ക് സംഭവിക്കുന്ന ഈ പരിവർത്തനമാണ് അച്ഛന്റെ സവിശേഷതകൾ മക്കളിൽ പ്രകടമാക്കുന്നത്.

വളർച്ചയ്ക്ക് അനുസരിച്ച് മുഖം മാറും

കുട്ടിക്കാലത്തെ മൃദുവായതും വൃത്താകൃതിയിലുള്ളതുമായ മുഖഭാവങ്ങൾ വളർച്ചയുടെ ഘട്ടങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. പ്രായം കൂടുന്തോറും മുഖത്തെ അസ്ഥികളുടെ ഘടന മുറുകുകയും താടിയെല്ലുകൾ കൂടുതൽ വ്യക്തമാവുകയും ചെയ്യുന്നു. മുഖത്തിന്റെ ഈ ഘടനാപരമായ സവിശേഷതകളിൽ പലതും അച്ഛന്റെ ജീനുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വളർച്ചയുടെ ഒരു ഘട്ടം എത്തുമ്പോൾ കുട്ടികൾക്ക് അച്ഛനുമായി അമ്പരപ്പിക്കുന്ന സാമ്യം പ്രകടമാകുന്നത്.

Also Read: കറുവപ്പട്ടയും തേനും; രോഗപ്രതിരോധത്തിന് ഒരു പ്രകൃതിദത്ത കൂട്ട്!

മുടിയുടെ ഘടന

മുടിയുടെ സ്വാഭാവികമായ ഘടന, കനം, വളർച്ചാ രീതി എന്നിവയെല്ലാം പ്രധാനമായും പാരമ്പര്യ ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവയാണ്. എന്നാൽ, ജനനസമയത്ത് തന്നെ ഈ സവിശേഷതകൾ പ്രകടമാകണമെന്നില്ല. പ്രായപൂർത്തിയാകുമ്പോഴുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ അല്ലെങ്കിൽ മുടിയുടെ വളർച്ചാ ചക്രത്തിലുണ്ടാകുന്ന പരിണാമങ്ങൾ എന്നിവയ്ക്ക് ശേഷമാണ് പലപ്പോഴും ഈ പാരമ്പര്യ ഗുണങ്ങൾ വ്യക്തമായി പുറത്തുവരുന്നത്. അതുവരെ ഇത്തരം ജനിതക ഘടകങ്ങൾ ശരീരത്തിൽ നിഷ്‌ക്രിയമായി തുടരുന്നു.’

ശരീരഘടന

കുട്ടികളിലെ പേശീവളർച്ച, കൊഴുപ്പിന്റെ വിതരണം, ശാരീരികമായ ഊർജ്ജനില എന്നിവയെല്ലാം അച്ഛനിൽ നിന്ന് ലഭിക്കുന്ന പാരമ്പര്യ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. വളർച്ചയുടെ ഒരു പ്രത്യേക ഘട്ടം പിന്നിടുമ്പോൾ കുട്ടികളുടെ ശരീരഭാരം കൂടുന്നതും കുറയുന്നതും ഇത്തരത്തിലുള്ള ജനിതക സവിശേഷതകൾ മൂലമാണ്. പലപ്പോഴും അച്ഛന്റെ അതേ ശരീരഘടന മക്കൾക്ക് ലഭിക്കുന്നതും ഇതിനാലാണ്.

ആരോഗ്യം

പാരമ്പര്യമായി ലഭിക്കുന്ന ജനിതക ഗുണങ്ങളിൽ പലതും വളർച്ചയുടെ ഒരു നിശ്ചിത ഘട്ടത്തിലാണ് പ്രകടമാകുന്നത്. ഹൃദയാരോഗ്യം, ഉപാപചയ നിരക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയവയെല്ലാം പിതാവിന്റെ ജീനുമായി ബന്ധപ്പെട്ട ജനിതക ഗുണങ്ങളിൽ നിന്ന് പകർന്നു കിട്ടുന്നതാണ്. ശാരീരിക വളർച്ച പൂർണ്ണതയിലെത്തുന്നതോടെ ഇത്തരം ആരോഗ്യപരമായ സവിശേഷതകൾ കുട്ടികളിൽ വ്യക്തമായി തുടങ്ങുന്നു.

ലൈംഗികതയുമായി ബന്ധപ്പെട്ട ചില വളർച്ചാ രീതികൾ

ഗർഭധാരണ സമയത്ത് പിതാവ് സംഭാവന ചെയ്ത ക്രോമസോമിലൂടെയാണ് ജൈവിക ലൈംഗികത നിർണയിക്കപ്പെടുന്നത്. ഇതൊരു ലളിതമായ കാര്യമാണെങ്കിലും അതിന്റെ സ്വാധീനം സാവധാനത്തിലാണ് കണ്ടുവരുന്നത്. ശാരീരിക വികസനം, ഹോർമോൺ മാറ്റങ്ങൾ, ലൈംഗികതയുമായി ബന്ധപ്പെട്ട ചില വളർച്ചാ രീതികൾ എന്നിവയെല്ലാം ജനന സമയത്തേക്കാൾ വർഷങ്ങൾക്ക് ശേഷമാണ് പ്രത്യക്ഷമാകുന്നത്. ഈ മാറ്റങ്ങൾ കൗമാരകാലത്താണ് ഉയർന്നുവരുന്നത്.

The post ജനിക്കുമ്പോൾ അമ്മയെപ്പോലെ, വളരുമ്പോൾ അച്ഛനെപ്പോലെ; ഇതിന് പിന്നിലെ കാരണമിതാണ് appeared first on Express Kerala.

ShareSendTweet

Related Posts

മഹാരാഷ്ട്രയിൽ-ഡ്രൈവർമാർക്ക്-മറാത്തി-നിർബന്ധം;-അറിയില്ലെങ്കിൽ-ലൈസൻസ്-റദ്ദാക്കും
INDIA

മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

April 16, 2026
പശ്ചിമേഷ്യൻ-സമാധാനത്തിന്-ഇന്ത്യയുടെ-മുൻകൈ;-ട്രംപിന്-പിന്നാലെ-മാക്രോണുമായും-സംസാരിച്ച്-മോദി
INDIA

പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

April 16, 2026
ശപിക്കപ്പെട്ടവരും-വാഴ്ത്തപ്പെട്ടവരും-ഒരേ-വേദിയിൽ!
INDIA

ശപിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഒരേ വേദിയിൽ!

April 16, 2026
ചരിത്രം-ഉറങ്ങുന്ന-മണ്ണിൽ-വിസ്മയമായി-സിബലി-ദേവി
INDIA

ചരിത്രം ഉറങ്ങുന്ന മണ്ണിൽ വിസ്മയമായി സിബലി ദേവി

April 16, 2026
കേരളം-ചുട്ടുപൊള്ളുന്നു!-പാലക്കാട്-40-ഡിഗ്രിയിലേക്ക്;-12-ജില്ലകളിൽ-താപനില-മുന്നറിയിപ്പ്,-ജാഗ്രത-പാലിക്കുക
INDIA

കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

April 16, 2026
ജാമ്യം-വേണോ?-ഇനി-പഴയ-കേസുകളും-പറയണം;-ക്രിമിനൽ-കോടതികളിൽ-പുതിയ-നിബന്ധന-വരുന്നു
INDIA

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

April 16, 2026
Next Post
ഇനി-ഡ്രൈവർ-വേണ്ട,-മനുഷ്യനെപ്പോലെ-ചിന്തിക്കുന്ന-കാറുകൾ-വരുന്നു

ഇനി ഡ്രൈവർ വേണ്ട, മനുഷ്യനെപ്പോലെ ചിന്തിക്കുന്ന കാറുകൾ വരുന്നു

കൊച്ചി-വീണ്ടും-ആവേശക്കടലാകും;-കേരള-ബ്ലാസ്റ്റേഴ്‌സിന്റെ-മത്സരങ്ങൾ-പ്രഖ്യാപിച്ചു

കൊച്ചി വീണ്ടും ആവേശക്കടലാകും; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ പ്രഖ്യാപിച്ചു

അസഹ്യമായ-വയറുവേദനയെ-തുടർന്ന്-രണ്ടു-തവണ-ആശുപത്രിയിലെത്തിയെങ്കിലും-പരിശോധിക്കാതെ-മടക്കി-അയച്ചു!!-പ്രസവം-കഴിഞ്ഞ്-രണ്ടര-മാസത്തിനു-ശേഷം-ശരീരത്തിൽ-നിന്ന്-തുണിക്കഷ്ണം-പുറത്തുവന്നു,-വയനാട്-മെഡി.കോളേജിൽ-ചികിത്സാപിഴവെന്ന്-ആരോപണം,-മെഡിക്കൽ-ഓഫീസർക്കും-ആരോ​ഗ്യമന്ത്രിക്കും-പരാതി-നൽകി-യുവതി

അസഹ്യമായ വയറുവേദനയെ തുടർന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചു!! പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷം ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു, വയനാട് മെഡി.കോളേജിൽ ചികിത്സാപിഴവെന്ന് ആരോപണം, മെഡിക്കൽ ഓഫീസർക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകി യുവതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍
  • ‘ ശിവൻകുട്ടിയെ എങ്ങനെയും തോൽപ്പിക്കണം’- നേമത്ത് ബിജെപിയ്ക്കുവേണ്ടി രഹസ്യ പ്രവർത്തനം നടത്തി സിപിഐ നേതാവ്; ശബ്ദ രേഖ പുറത്തായി; പാർട്ടി സസ്പെൻഡ് ചെയ്തു
  • നിതിനെ നിന്നെ നഷ്ടമായെങ്കിലും നിന്റെ കൂട്ടുകാർ നിനക്ക് ആദ്യ നീതി നേടിത്തന്നു…വി​ദ്യാർഥി പ്രക്ഷോഭം ഫലം കണ്ടു, ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്, ഒളിവിൽ പോയ ഡോ. റാമിനായി അന്വേഷണം ഊർജിതം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.