തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സിപിഐ നേതാവിനെതിരേ നടപടി. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിഎസ് സുലോചനനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അമ്പലത്തറ വാർഡിലെ മുൻ കൗൺസിലറാണ് സുലോചനൻ. നേമത്ത് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ടും ശിവൻകുട്ടിയെ തോൽപ്പിക്കണമെന്നുമുള്ള സുലോചനന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഒരു സുഹൃത്തിനോടാണ് സുലോചനൻ ഇക്കാര്യം പറയുന്നത്. തിരഞ്ഞെടുപ്പിൽ താനും ശിവൻകുട്ടിയും തമ്മിൽ ഉടക്കാണെന്ന് അറിയാമല്ലോയെന്നും രഹസ്യമായിട്ട് നിങ്ങളെ സഹായിക്കാമെന്ന് വിചാരിച്ചിരിക്കുകയാണെന്നും […]









