പുതുക്കാട്: ദേശീയപാതയിലുണ്ടായ അപകടത്തിൽ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. ബൈക്കിലുണ്ടായിരുന്ന വധുവിനും ഗുരുതര പരുക്ക്. പൂങ്കുന്നം പാക്കത്തിൽ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകൻ മോട്ടി ജേക്കബ് (34), ഡൽഹി സ്വദേശി മംത (27) എന്നിവർക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10.45-നായിരുന്നു അപകടം. സിഗ്‌നലിൽ നിർത്തിയിട്ട ഇവരുടെ ബൈക്കിന് പിറകിൽ അമിത വേഗതയിൽ വന്ന ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മോട്ടിയുടെ വലതു കൈയിലൂടെ ലോറി കയറിയിറങ്ങി. അപകടശേഷം മുന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ലോറി നാട്ടുകാർ തടഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു. […]









