തിരുവനന്തപുരം: എംഎൽഎ ആയ ശേഷം 7 വർഷം പ്രവർത്തിച്ച ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടം വികെ പ്രശാന്ത് ഒഴിഞ്ഞു. അനാവശ്യ വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് ഈ കെട്ടിടമാറ്റമെന്ന് പ്രശാന്ത് പറഞ്ഞു. ഇനി മുതൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് പ്രവർത്തിക്കുന്ന മരുതംകുഴി ജംക‍്ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 3 മുറിയുള്ള പുതിയ ഓഫിസിലായിരിക്കും എംഎൽഎ ഓഫിസ് പ്രവർത്തിക്കുക. നാളെ പ്രശാന്ത് പ്രവർത്തനം മാറ്റും. അതേസമയം എംഎഎൽഎയായി കാലാവധി തികയാൻ 5 മാസം […]









