തിരുവനന്തപുരം: മേയർ വിഷയത്തിൽ പിണങ്ങി പാർട്ടിയെ തുടർച്ചയായി വിഷമത്തിലാക്കുന്ന ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്തിയെന്നു സൂചന. കോർപറേഷൻ സ്ഥിര സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതെ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതു മനഃപൂർവം അല്ലെന്ന് വിലയിരുത്തുമ്പോഴും പിന്നീടുള്ള പല കാര്യങ്ങളും പാർട്ടിക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ പാർട്ടിയെ വെട്ടിലാക്കുന്ന നടപടികളാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതിൽ പ്രധാനമാണ് നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ […]









